കോറോ RTI സെമിനാർ കണ്ണൂർ ജില്ലയിൽ ഉദ്ഘാടന പരിപാടി തലശ്ശേരി ധർമ്മടം ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്നു.
2025 സെപ്റ്റംബർ 17 ന് 2-30 ന് ചടങ്ങ് ആരംഭിച്ചു. കോളേജ് NSS വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സംസ്ഥാനജനറൽ സെക്രട്ടറി അബ്ദുൾ മനാഫ്. കെ ടി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് നാരായണൻ. കെ അധ്യക്ഷത വഹിച്ചു. തുടർന്ന് ബഹു. സംസ്ഥാന വിവരവകാശ കമ്മീഷണർ അഡ്വക്കേറ്റ് രാമകൃഷ്ണൻ ടി.കെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ( ഇൻചാർജ് ) പ്രൊഫസർ -ഡോക്ടർ വാസന്തി. ജെ അനുമോദന ചടങ്ങ് ഉത്ഘാടനകർമ്മംനിർവഹിച്ചു കൊണ്ട്പ്രസംഗിച്ചു.
ബഹു.വിവരവകാശ കമ്മീഷണർക്ക് പ്രിൻസിപ്പൽ പൊന്നാടഅണിയിച്ചു. CORO പ്രസിഡന്റ്‌മെമെന്റോനൽകി. മുൻ വിവരവകാശകമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീം CORO അസോസിയേഷന് അയച്ച APPRICIATION ലെറ്റർ സദസ്സ് മുമ്പാകെവായിച്ചു. ചടങ്ങിലേക്ക് വീശിഷ്‌ടവ്യക്തികളായി എത്തിയതലശ്ശേരിതാഹസിൽദാർ ശ്രീ. വിജേഷ്. എം.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റികഷൻ ബ്യൂറോ - കണ്ണൂർ ശ്രീ സുകേഷ് കുമാർ വണ്ടിച്ചാലിൽ
സദസ്സിൽഅനുമോദനപ്രസംഗംനടത്തി.
CORO യുടെസൽപ്രവർത്തനത്തെപ്രശംസിച്ചു. വുദ്യാർഥികൾ നാളെപൊതു സേവകരായിവന്നത്തുമ്പോൾസമൂഹ നന്മക്ക് ഏറെഗുണം ചെയ്യുന്നസന്ദേശമാണ്
അസോസിയേഷൻ കാഴ്ച വക്കുന്നത് എന്ന്
ഇരുവരുംതങ്ങളുടെവാക്കുകളിൽ കൂടി സദസ്സിനെ അറിയിച്ചു!
തുടർന്ന് കോളേജ് പ്രതിനിധികളായ ഡോ. പ്രൊഫസർ &SPIO വിനോദൻ നാവത്ത്, ഡോ. അസോസിയേറ്റ് പ്രൊഫസർ & ഐ സി സി ചീഫ് കോർഡിനേറ്റർ ബിന്ദു. കെ, മാണി പി പി.അസിസ്റ്റന്റ് പ്രൊഫസർ & എൻ. എസ്സ്. എസ്സ് പ്രോഗ്രാംഓഫീസർ, സുസ്സ്ക്കി. എ അസിസ്റ്റന്റ്പ്രൊഫസർ & എൻ സി സി ഓഫീസർ,അഭിനന്ദ് ജി എസ്. കോളേജ് യൂണിയൻ ചെയർമാൻ, CORO സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഭാസ്കരൻ. കെ എന്നിവർ വർണ്ണശഭളമായ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
NSS - NCC വുദ്യാർഥികൾ ബഹു.സംസ്ഥാന വിവരാകാശകമ്മീഷണറുമായി RTI 2005 സംബന്ധിച്ച് സംശയനിവാരണംനടത്തി. കമ്മീഷണർ സദസ്സ്മുമ്പാകെമറുപടി നൽകുകയും ചെയ്തു. NSS വോളണ്ടിയർ റിസശംസുദ്ധീൻ നന്ദിപറഞ്ഞു. NCC വിദ്യാർത്ഥികളുടെ ദേശീയഗാനാലപനത്തോടെ കൃത്യം 4-30 PM ന് പരിപാടി അവസാനിച്ചു!!
തിരൂരങ്ങാടി PSMO കോളേജിൽ വെച്ചു വിവരാവകാശ സെമിനാറും, ക്ലബ്ഓഫ് RTI ഓർഗനൈസേഷൻ ( CORO ) എന്ന RTI സംഘത്തിന്റെ പ്രവർത്തനോദ്‌ഘാടനം ബഹു : സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം സർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് Lt. Dr. നിസാമുദ്ധീൻ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തിരുരങ്ങാടി തഹസിൽദാർ സാദിഖ്, CORO സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് നാരായണൻ കെ., സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾമനാഫ് കെ. ടി., ട്രഷറർ ജോളി ജോസഫ്, വൈസ്പ്രസിഡന്റ് അബ്ദുൾറഹിം പി കെ, കോഴിക്കോട് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി, ഡോ. അസീസ് കെ, CEO PSMO കോളേജ് ICC കോർഡിനേറ്റർ ഡോ. പ്രജിതകുമാരി, NSS കോർഡിനേറ്റർ ഡോ. പി ടി അലിഅക്ഷാദ് എന്നിവർ സംസാരിച്ചു .
